04:01am 10 November 2026
NEWS
ജയ്ഹിന്ദ് സഭ നാളെ കൊച്ചിയില്‍
24/05/2025  06:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജയ്ഹിന്ദ് സഭ നാളെ കൊച്ചിയില്‍

കൊച്ചി: രാജ്യത്ത് തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനും ശത്രു സൈന്യത്തെ നേരിടുന്നതിനും നമ്മുടെ സൈനികരോടുള്ള ആദരവിന്റെ ഭാഗമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജയ്ഹിന്ദ് സഭ നാളെ നടക്കും. നാളെ വൈകുന്നേരം നാലിന് എറണാകുളം ടൗണ്‍ ഹാളിലാണ് ജയ് ഹിന്ദ് സഭ സംഘടിപ്പിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. 

തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക സൈനികരുടെ ശൗര്യം, ത്യാഗം, ദേശസ്‌നേഹം എന്നിവയോടുള്ള ആദരവിന്റെ ഭാഗമായാണ് ജയ്ഹിന്ദ് സഭ സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന സൈനികര്‍, വിമുക്ത ഭടന്മാര്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് സഭ ചേരുക. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി, എഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img